കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് ക്ലോക്ക് സമർപ്പിച്ച് ഹണീഷ് ഡ്രൈവിംഗ് സ്കൂൾ
.
കൊയിലാണ്ടി ജിവിഎച്ച്എസ്എസിന് ക്ലോക്ക് സമർപ്പിച്ച് ഹണീഷ് ഡ്രൈവിംഗ് സ്കൂൾ. ഹണീഷ് ഡ്രൈവിംഗ് സ്കൂൾ ഉടമ ഇ. മോഹൻദാസിന്റെ ഓർമ്മയ്ക്കായാണ് ക്ലോക്ക് സമർപ്പിച്ചത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമയത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി ജീവിതത്തിൽ വളരെ വലുതാണെന്നും ഓരോ നിമിഷവും കൃത്യമായി വിനിയോഗിക്കുമ്പോഴാണ് വിജയത്തിലേക്കുള്ള യാത്ര ശക്തമാകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളിൽ സമയനിഷ്ഠയും ഉത്തരവാദിത്തബോധവും വളർത്താൻ ഇത്തരം മാതൃകാപരമായ സംഭാവനകൾ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എസ് ജി ചെയർമാൻ സി. ജയരാജ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, പിടിഎ പ്രസിഡണ്ട് സജീവ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, പ്രധാനാധ്യാപിക ടി. ഷജിത, സ്റ്റാഫ് സെക്രട്ടറി നവീന എം, ഒഎസ്എഫ് കൺവീനർ എൻ. വി വത്സൻ, എസ് എം സി ചെയർമാൻ പ്രവീൺ കുമാർ, അഡ്വ. സുനിൽ മോഹൻ, സൗമിനി മോഹൻദാസ് എന്നിവർ സംസാരിച്ചു. എസ് എസ് ജി കൺവീനർ എം ജി ബൽരാജ് സ്വാഗതവും എസ് എസ് ജി ട്രഷറർ ശ്രീലാൽ പെരുവട്ടൂർ നന്ദിയും പറഞ്ഞു.



