മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു
.
മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പരിപാടി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ അരുൺ അധ്യക്ഷത വഹിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ: എൽ ജി ലിജീഷ്, ജില്ലാ ട്രഷറർ ദീപു പ്രേംനാഥ്, എം വി നീതു, ബിപി ബബീഷ്, എൻ ബിജീഷ്. ടി കെ പ്രദീപ്, ആർ ബി റിബിൻ കൃഷ്ണ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ബ്ലോക്ക് സെക്രട്ടറി സി ബിജോയ് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പരിധിയിലുള്ള 56 പൊതുവിദ്യാലയങ്ങളും ശുചീകരിക്കുമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.



