KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ഐടിഐയിലെ പൂർവ്വ വിദ്യാർത്ഥി അനുമോദനം മെയ് 28 ന്

.
കൊയിലാണ്ടി: കേരള സർക്കാർ, പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഐടിഐ യിൽ പഠിച്ച് പ്ലേസ്മെന്റ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. മെയ് 28 ന് നടക്കുന്ന ” റിഥം 2026″ ഐടിഐ കലോത്സവത്തിൽ വെച്ചാണ് അനുമോദനം നൽകുന്നത്. കലോത്സവം ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
1992 ൽ ആരംഭിച്ച കുറുവങ്ങാട് ഐടിഐ യിൽ നിന്നും ഡി/സിവിൽ, സർവ്വേയർ, പ്ലoബർ ട്രേഡുകളിലായി കോഴ്സ് വിജയകരമായി പൂർത്തികരിച്ച് സർക്കാർ, പൊതു, സ്വകാര്യ, സ്വയം തൊഴിൽ മേഖലകളിൽ കരിയർ കണ്ടെത്തിയിട്ടുള്ള  പൂർവ്വ വിദ്യാർത്ഥികളെയാണ് അനുമോദിക്കുന്നത്. തുടർന്ന് ഐടിഐ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ, മ്യൂസിക്യൂ കൊയിലാണ്ടി അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ അരങ്ങേറും.
Share news
error: Content is protected !!