KOYILANDY DIARY.COM

The Perfect News Portal

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നല്ല പദ്ധതികൾ തുടരും; മന്ത്രി കെ. മുരളീധരൻ

.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നല്ല പദ്ധതികൾ തുടരുമെന്ന് മന്ത്രി കെ. മുരളീധരൻ. കൂടാതെ ആരോഗ്യ, ദേവസ്വം വകുപ്പുകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കെ. മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ എത്രയും വേഗത്തിൽ തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു.

 

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കാനും നടപടിയുണ്ടാകും. ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും മുൻകാലങ്ങളിലെ പരാതികൾ ഒഴിവാക്കാൻ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ദേവസ്വം ബോർഡുകളിലെ അഴിമതി പൂർണ്ണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

 

ദേവന്റെ സ്വത്ത് കക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഏത് ഭരണം വന്നാലും അഴിമതി നടത്തുന്ന ചിലർ വകുപ്പിലുണ്ടെന്നും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. നിലവിലെ ദേവസ്വം ബോർഡ് അധ്യക്ഷന്മാരുമായി രാഷ്ട്രീയത്തിനതീതമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ എന്നത് ഒരു തുടർ പ്രക്രിയയാണെന്നും, മുൻ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ തുടരുമ്പോൾ തന്നെ തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
error: Content is protected !!