KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റം റോഡിലെ കാലപ്പഴക്കംകൊണ്ട് ജീർണ്ണിച്ച കെട്ടിടം അപകട ഭീഷണിയിൽ

കൊയിലാണ്ടി മാരാമുറ്റം റോഡിലുള്ള കാലപഴക്കംകൊണ്ട് ജീർണ്ണിച്ച കെട്ടിടം അപകട ഭീഷണിയിൽ. 100 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് അപകടകരമായ അവസ്ഥയിലായിട്ടുള്ളത്. വർഷങ്ങൾക്കു മുമ്പ് കുഞ്ഞുങ്ങൾക്കായി ക്രഷ് എന്ന പേരിൽ പണിത കെട്ടിടമാണിത്. അതിനുശേഷം ഒന്ന് രണ്ട് സ്ഥാപനങ്ങൾ അവിടെ പ്രവർത്തിച്ചെങ്കിലും നഗരസഭ ഫിറ്റ്നസ് കൊടുക്കാത്തതിനാൽ ഉപേക്ഷിച്ചുപോവുകയായിരുന്നു.

ഇപ്പോൾ സമീപകാലത്തായി റെഡ് ക്രോസ് എന്ന സംഘടന ഇതിൽ പ്രവർത്തിക്കുന്നുണ്ട്. കാലപ്പഴക്കംകൊണ്ട് കെട്ടിടം പൊളിഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ ഓട് മേഞ്ഞ കെട്ടിടത്തിൻ്റെ മേൽക്കൂര മുഴുവനായി പൊളിച്ചു മാറ്റിയ സ്ഥിതിയിലാണുള്ളത്. ബലമില്ലാത്ത ചുമരുകളും ഏത് സമയവും പൊളിഞ്ഞു വീഴാൻ പാകത്തിലാണ് നിൽക്കുന്നത്. തൊട്ടടുത്ത കെട്ടിടങ്ങളിലെ കുട്ടികൾ പഠിക്കുന്ന ട്യൂഷൻ സെന്ററുകളും മറ്റു നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രദേശത്തുള്ള ആളുകളും ഇതിനു സമീപത്തുകൂടെയാണ് സഞ്ചരിക്കാറുള്ളത്.

കാലവർഷം ശക്തമായാൽ കെട്ടിടം ഏതു സമയത്തും നിലംപതിക്കുമെന്ന സ്ഥിതിയാണുള്ളത്. ആയതിനാൽ നഗരസഭ അധികൃതർ അടിയന്തരമായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Share news
error: Content is protected !!