KOYILANDY DIARY.COM

The Perfect News Portal

പി.കെ. അരവിന്ദാക്ഷന്റെ വിയോഗത്തിൽ ”മ്യൂസിക്യൂ” അനുശോചനം രേഖപ്പെടുത്തി

കൊയിലാണ്ടി: നാടക നടനും, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും, ”മ്യൂസിക്യൂ” കൊയിലാണ്ടിയുടെ സംഘാടകനുമായിരുന്ന പി.കെ. അരവിന്ദാക്ഷന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. എൻ.കെ. മുരളിയുടെ അദ്ധ്യക്ഷതയിൽ കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരത്തിൽ നടന്ന അനുശോചന പരിപാടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ മുകുന്ന് സ്വാഗതം പറഞ്ഞു.
.
.
നഗരസഭ കൗൺസിലർമാരായ ശ്രീജാ റാണി, മൈഥിലി, സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ്, എൻ.വി ബാലകൃഷ്ണൻ, കെ സുകുമാരൻ, കെ ശാന്ത, പത്മനാഭൻ. കെ., സജീവൻ, രതീഷ് ഇ.പി, സുരേഷ് ടി.കെ, എൻ.വി മുരളി, സായിപ്രസാദ് എന്നിവർ സംസാരിച്ചു. തുടർന്ന് മ്യൂസിക്യൂ ഗാനാഞ്ജലി അവതരിപ്പിച്ചു.
Share news
error: Content is protected !!