KOYILANDY DIARY.COM

The Perfect News Portal

സഹകരണ ആശുപത്രി മുൻ വൈസ് പ്രസിഡണ്ട് സി. കുഞ്ഞമ്മദിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു

.
കൊയിലാണ്ടി സഹകരണ ആശുപത്രി മുൻ വൈസ് പ്രസിഡണ്ടും ദീർഘകാലമായി ഡയറക്ടറുമായിരുന്ന സി കുഞ്ഞമ്മദിന്‍റെ വിയോഗത്തില്‍ ആശുപത്രി ഭരണസമിതി അനുസ്മരിച്ചു. ആശുപത്രി മുൻ പ്രസിഡണ്ട് പി. വിശ്വൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡയറക്ടർ ടി.കെ ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡണ്ട് അഡ്വ. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആർ കെ അനിൽ കുമാർ സി എം ഒ ഡോ പി. രവീന്ദ്രൻ, ഡോ ശുഭലക്ഷ്മി, ഡയറക്ടർ എം മൂസ, ജ്യോതിഷ് കുമാർ സി, എന്നിവർ സംസാരിച്ചു. സെക്രട്ടറി യു മധുസൂദനൻ സ്വാഗതം പറഞ്ഞു. 

Share news
error: Content is protected !!