KOYILANDY DIARY.COM

The Perfect News Portal

കേരള വ്യാപാരി വ്യാവസായി സമിതി കൊല്ലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം

കൊയിലാണ്ടി: കേരള വ്യാപാരി വ്യാവസായി സമിതി കൊല്ലം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും പുതിയ കമ്മിറ്റി രൂപീകരണവും നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.എൻ. സത്യൻ അധ്യക്ഷത വഹിച്ചു. പുതുതായി കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ സത്യ വാചകം ചൊല്ലിക്കൊടുത്തു.  മണ്ഡലം ഭാരവാഹികളായ ഫൈസൽ, രാജീവൻ, സുമതി, ശശിധരൻ, ഉണ്ണികൃഷ്ണൻ, ശശിധരൻ വൈദ്യർ,അബ്ദുൽ ഖാദർ, ജസ്ന,ബിന്ദു, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

പുതിയ  ഭാരവാഹികളായി പി.എൻ. സത്യൻ പ്രസിഡന്റ്, ശ്രീധരൻ ജനറൽ സെക്രട്ടറി, പുഷ്പൻ വർക്കിംഗ് പ്രസിഡണ്ട്, ഷനിൽകുമാർ ട്രഷറർ എന്നിവരെ  തിരഞ്ഞെടുത്തു. കൊല്ലം ടൗണിലെ പൊട്ടിപ്പൊളിഞ്ഞ ഡ്രൈനേജ് സ്ലാബുകൾ പുനർ നിർമ്മിച്ച് കച്ചവടക്കാർക്കാരുടെയും പൊതുജനങ്ങളുടെയും പരാതിക്ക് പരിഹാരം കാണമെന്ന് നഗരസഭ അധികൃതരോട് യോഗം ആവശ്യപ്പെട്ടു. ഇതിനായി വന്ന പ്രമേയം യോഗം ഒറ്റക്കെട്ടായി പാസാക്കി.

Share news
error: Content is protected !!