KOYILANDY DIARY.COM

The Perfect News Portal

ഡിജിറ്റൽ സർവെയ്ക്ക് പോയ കാണാതായ ഉദ്യോഗസ്ഥ സംഘത്തെ കണ്ടെത്തി

.

കോഴിക്കോട്: പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെ കണ്ടെത്തി. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. വനം വകുപ്പ് തെരച്ചിൽ സംഘം ആണ് കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ വഴി ഇവരെ കൽപ്പറ്റ എത്തിക്കും. ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്ക് സർവെയ്ക്ക് പോയത്.

 

ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേ ഉദ്യോ​ഗസഥരും മൂന്ന് വനം വകുപ്പ് വാച്ചർമാരും ഇന്നെലെ വൈകീട്ടാണ് കരിങ്കണ്ണി ഭാ​ഗത്തേക്ക് പോയത്. എന്നാൽ നേരം ഏറെ വൈകിയിട്ടും ബേസ് ക്യാമ്പിലേക്ക് എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 

 

 

Share news
error: Content is protected !!