മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
.
പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി ചന്ദ്രൻ (55) ആണ് മരിച്ചത്. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




