KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി 

.
കൊയിലാണ്ടി നഗരസഭയുടെ 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടർ നൽകി. ഇഎംഎസ് സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ യു. കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഐസിഡിഎസ് സൂപ്പർവൈസർ റുഫീല കെ. ടി പദ്ധതി വിശദീകരണം നടത്തി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധാകരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, കൗൺസിലർമാരായ രമേശൻ മാസ്റ്റർ, രമ്യ, ഭാവന, ദാമോദരൻ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ജയദേവൻ സ്വാഗതവും ഐസിഡിഎസ് സൂപ്പർ വൈസർ മോനിഷ എം നന്ദിയും പറഞ്ഞു. വികസന ഫണ്ടിൽ നിന്ന്  പത്ത് ലക്ഷത്തി ഇരുപത്തി ആറായിരം രൂപ വകയിരുത്തി 9 പേർക്കാണ് സൈഡ് വീൽ സ്കൂട്ടർ നൽകിയിട്ടുള്ളത്.
Share news
error: Content is protected !!