KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി

.

നാദാപുരം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനുള്ളിൽ നിന്ന് പാമ്പിനെ പിടികൂടി. കോഴിക്കോട് പുറമേരി സ്വദേശി അൻഫസിന്റെ സ്‌കൂട്ടറിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിൻ്റെ കടിയേൽക്കാതെ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചാലപ്പുറത്തുള്ള ബന്ധുവീട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

 

നാദാപുരം പൊലീസ്  സ്‌റ്റേഷനരികിലെത്തിയെപ്പോൾ സ്‌കൂട്ടറിന്റെ മിററിന്റെ ഭാഗത്ത് നിന്നും എന്തോ ഒന്ന് കൈയിലേക്ക് ഇഴഞ്ഞുകയറുന്നതായി യുവാവിന് തോന്നി. ഉടൻതന്നെ അടുത്തുള്ള മെക്കാനിക്കിനെ വരുത്തി സ്‌കൂട്ടറിന്റെ മുൻഭാഗം അഴിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തനായ അൻഫസ് ആശുപത്രിയിലെത്തി പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന സ്ഥിരീകരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

 

Share news
error: Content is protected !!