കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം
കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം ചേലിയ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽവെച്ച് നടന്നു. സംസ്ഥാന സെക്രട്ടറി എൻ. കെ.ചന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ശശിധരൻ തിരുവോത്ത്, ജില്ലാ ദേവസ്വം സെക്രട്ടറി ബാലൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കേശവൻ കെട്ടേക്കുഴി (പ്രസിഡണ്ട്), ബാബുരാജ് കാരയിൽ (സെക്രട്ടറി), പ്രകാശൻ കൂമുള്ളി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.



