കെ സി വേണുഗോപാലിന്റെ ഫ്ലക്‌സിൽ സ്‌പ്രേ പെയിന്റടിച്ച് പ്രതിഷേധം
മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം: മലപ്പുറത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഫ്ലക്‌സിൽ സ്‌പ്രേ പെയിന്റടിച്ച് പ്രതിഷേധം. സതീശൻ അനുകൂലികളാണെന്ന് ഒരു വിഭാഗവും ലീഗാണെന്ന് മറ്റൊരു വിഭാഗവും ആരോപിക്കുന്നു. പ്രതിഷേധം മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലുള്ള കെ സി വേണുഗോപാലിന്റെ ഒറ്റയ്‌ക്കുള്ള ചിത്രത്തിലും ആറ് യുഡിഎഫ് നേതാക്കളുടെ ചിത്രമുള്ള ഫ്ലക്‌സിൽ വേണുഗോപാലിന്റെ ചിത്രത്തിൽ മാത്രവുമാണ് പെയിന്റടിച്ചത്. ആരോപണങ്ങൾ ഉയരുമ്പോഴും ആരാണ് സ്‌പ്രേ പെയിന്റടിച്ചതെന്ന് വ്യക്തമല്ല.
വെള്ളിയാഴ്‌ച സതീശൻ അനുകൂലികൾ മലപ്പുറത്ത് പ്രകടനം നടത്തിയിരുന്നു. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യത്തെക്കാൾ കെ സി വേണുഗേപാലിന് എതിരെയായിരുന്നു ഇവരുടെ മുദ്രാവാക്യം വിളി. ജനകീയ മുന്നണിയുടെ പേരിൽ വിഡി സതീശന്റെ പുതിയ ഫ്ലക്‌സും ഡിസിസിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.




