KOYILANDY DIARY.COM

The Perfect News Portal

മരളൂർ – ഗോപാലപുരം ഇരു ഭാഗത്തും സർവ്വീസ് റോഡ് നിർമ്മിക്കും

.
കൊയിലാണ്ടി: മരളൂർ മുതൽ ഗോപാലപുരം വരെ ഇരു ഭാഗത്തും സർവ്വിസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തുന്ന സമരപന്തലിനു സമീപം പ്രവൃത്തി നടത്താൻ നോക്കിയത് സംഘർഷത്തിലെത്തിയതിനെ തുടർന്ന് ഇന്നലെ വൈകിട്ട് കലക്ടർ കലക്ടറുടെ ചേംബറിൽ  സമരസമിതി ഭാരവാഹികളുടെയും കാരാർ കമ്പനി പ്രതിനിധികളുടെയും ദേശീയപാതാ അതോററ്റി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. 
.
.
സർവ്വീസ് റോഡ് ഈ പ്രദേശത്ത് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും റോഡ് നിർമ്മിക്കാനുള്ള നടപടി ഉണ്ടാവുമെന്നും കലക്ടർ അറിയിച്ചു. സർവ്വിസ് റോഡ് വരുന്ന സ്ഥലത്ത് പനച്ചികുന്നിൽ ദൂരപരിധി നിശ്ചയിക്കുന്നതിനുള്ള കുഴിയെടുത്തത് സർവ്വിസ് റോഡ് നിർമ്മിക്കുമ്പോൾ തടസ്സമാകുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചപ്പോൾ സർവ്വീസ് റോഡ് നിർമ്മിക്കാൻ കലക്ടർ എൻ എച്ച് ഐക്ക് നിർദ്ദേശം നൽകിയാൽ  തടസം നിൽക്കുന്ന എന്തും പൊളിച്ചു മാറ്റേണ്ടിവരുമെന്നും കലക്ടർ പറഞ്ഞു.
.
.
നിർമ്മാണ പ്രവർത്തി തടയുന്നതിൽ നിന്ന് സമരസമിതി പിൻമാറണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനറും നഗരസഭ വൈസ് ചെയർപെഴ്സണുമായ സി.ടി. ബിന്ദു, മൂടാടി പഞ്ചായത്ത് അംഗം മഞ്ജു നാരായണൻ എന്നിവർ കലക്ടർക്ക് നിവേദനം നൽകി. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ഇരുഭാഗത്തും സർവ്വീസ് റോഡ് നിർമ്മിക്കുമെന്നും കലക്ടർ ഉറപ്പു നൽകി.
.
.
പ്രശ്‌നത്തിൽ ഇടപെട്ട സ്ഥലം എൽഎൽഎ. കെ. പ്രവീൺകുമാറിനും ഉറപ്പുനൽകിയതായി എംഎൽഎയും അറിയിച്ചു. സർവ്വീസ് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി മരളൂരിലും ഗോപാലപുരത്തും പന്തൽ കെട്ടി നടത്തുന്ന അനിശ്ചിത കാലസമരം 23 ദിവസം പിന്നിട്ടിരിക്കുകയാണ്.
Share news
error: Content is protected !!