KOYILANDY DIARY.COM

The Perfect News Portal

ഹോർമൂസ് കടലിടുക്കിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഇന്ത്യൻ നാവികന് ദാരുണാന്ത്യം

.

ഹോർമൂസ് കടലിടുക്കിനടുത്ത് ചരക്കുകപ്പലിന് തീപിടിച്ച് ഇന്ത്യൻ നാവികന് ദാരുണാന്ത്യം. 17 പേരെ രക്ഷപ്പെടുത്തി. 18 പേരടങ്ങുന്ന സംഘമാണ് കപ്പലിൽ യാത്ര ചെയ്തത്. ക‍ഴിഞ്ഞ ദിവസമാണ് സംഭവം. കാർഗോ വഹിച്ചുകൊണ്ടുള്ള ചരക്കുകപ്പലാണ് കത്തിയത്. തുടർന്ന് പേർഷ്യൻ ഗൾഫ് ഒമാൻ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സമുദ്രപാതയ്ക്ക് സമീപത്ത് വെച്ച് കപ്പൽ മറിഞ്ഞു. 17 പേരെ രക്ഷപ്പെടുത്തിയെന്ന് സ്രോതസ്സുകള്‍ പറഞ്ഞു. നാലു പേർക്ക് പരുക്കേറ്റു.

 

ഇവർ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ‘ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേർ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്’. അധികൃതർ പിടിഐയോട് പറഞ്ഞു. ചരക്കുകപ്പലിന് തീപിടിക്കാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. എണ്ണയും വാതകങ്ങളും വഹിക്കുന്ന കപ്പലുകള്‍ പ്രധാനമായും കടന്നുപോകുന്ന വ‍ഴിയാണ് ഹോർമൂസ് കടലിടുക്ക്.

Advertisements
Share news
error: Content is protected !!