രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും
.
പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ച രണ്ടാം പരാതിയാണ് ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെ ഭാഗം ഇന്ന് കോടതിയിൽ അവതരിപ്പിക്കും. ജാമ്യ വ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘമാണ് കോടതിയിൽ ഹർജി നൽകിയത്.

നിരവധി പീഡന പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിൽ ഇതിനോടകം ഉള്ളത്. നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെ ഭീകരമായ കുറ്റ കൃത്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തിട്ടുള്ളത്. ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്ത രാഹുലിനെ ഇപ്പോഴും കോൺഗ്രസ് പാർട്ടി സംരക്ഷിക്കുയാണെന്നതാണെന്നതാണ് മറ്റൊരു കാര്യം. സി ആർ മഹേഷ് ഉൾപ്പെടെയുള്ള യുവ നേതാക്കളും മറ്റ് നേതാക്കളും രാഹുലിന് വീട്ടിലെത്തി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.




