കട്ടിലിനടിയിൽ മൂർഖൻ; നന്മണ്ടയിൽ 12കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
.
കോഴിക്കോട്: കിടപ്പുമുറിയിൽ കട്ടിലിനടിയിൽ മൂർഖൻ. നന്മണ്ടയിൽ 12കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകൻ അൽഷിദാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റ അൽഷിദ് കട്ടിലിനടിയിൽ പാമ്പിന്റെ വാൽ കാണുകയായിരുന്നു. വീട്ടുകാർ എത്തിയപ്പോഴേക്കും പാമ്പ് ഫണമുയർത്തി നിൽക്കുകയായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെയാണ് സംഭവം. റെസ്ക്യൂ വളണ്ടിയമാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്.




