പൈതൃക ദിനാഘോഷം നടത്തി
.
കൊയിലാണ്ടി: കൾച്ചറൽഗിൾഡ് ഇന്റർനാഷണൽ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പൈതൃക ദിനാഘോഷം കൊയിലാണ്ടി സംസ്കാരിക നിലയത്തിൽ വെച്ച് നടത്തി. മുൻസിപ്പൽ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ ലാൽ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പോപ്പുലർ അവാർഡ് ജേതാവും പ്രമുഖ പുരാവസ്തു ശേഖരകനുമായ ബാബു കൊളപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സാംസ്കാരിക സ്മാരകങ്ങളും ജനങ്ങളുടെ ജീവിത പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് 2026ലെ പൈതൃക ദിന സന്ദേശം അദ്ദേഹം പറഞ്ഞു. സഫീല പുനത്തിൽ ആശംസ അർപ്പിച്ചു. മധു ബാലൻ സ്വാഗതവും ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Advertisements




