KOYILANDY DIARY.COM

The Perfect News Portal

ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

.

ചാലക്കുടി: വാൽപ്പാറയിൽ വൃദ്ധയെ പുലി കൊന്നു. ഇന്നസ അമ്മ (70) ആണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്നസമ്മയെ കാണാനുണ്ടായിരുന്നില്ല . വയോധികയും മകനും മാത്രമാണ് വീട്ടില്‍ താമസം.

 

തുറന്ന നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഇന്നു രാവിലെ മൃതദേഹം ലഭിക്കുമ്പോള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

 

Share news
error: Content is protected !!