ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
.
ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ് ഐ ടിയുടെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. പ്രതിയായ രാഹുലിൻ്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിൻ്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടികാട്ടിയാണ് എസ് ഐ ടി പുതിയ ഹർജി നൽകിയത്.

2023ല്‍ ഒരു ഹോംസ്‌റ്റേയില്‍ വെച്ച് പീഡനം നടന്നു എന്നാണ് യുവതി നൽകിയ പരാതിയിലെ ആരോപണം. നേരത്തെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.




