KOYILANDY DIARY.COM

The Perfect News Portal

വടകര കുന്നുമ്മക്കര സ്വദേശി സലാലയിൽ മരണപെട്ടു   

.
സലാല: വടകര കുന്നുമ്മക്കര സ്വദേശി ഒമാനിൽ നിര്യാതനായി. ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശി പുല്ലാംഞ്ഞോളി കുനിയിൽ സുനിൽ കുമാർ (52) ആണ് മരിച്ചത്. വർഷങ്ങളായി സലാലയിൽ പ്രവാസിയായ സുനിൽ കുമാറിന് ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ, ഉടൻ സലാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലൻ്റെയും കമലയുടെയും മകനാണ്. ഭാര്യ: സജിഷ, മകൻ: യാദവ്.

.

.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് നോർക്ക റൂട്‌സിന്റെ ആംബുലൻസിൽ മൃതദേഹം വടകര കുന്നുമ്മക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്ക‌ാര ചടങ്ങുകൾ കുന്നുമ്മക്കരയിലെ വസതിയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 

Advertisements
Share news
error: Content is protected !!