സ്വര്‍ണവില ഉയര്‍ന്നു; പവന് 1,12,880 രൂപയായി
.
സ്വര്‍ണവില ഉയര്‍ന്നു. പവന് ഒറ്റയടിക്ക് 1,080 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണം, ഒരു പവന് 1,12,880 രൂപയും ഗ്രാമിന് 14,110 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് മാത്രം 135 രൂപ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,700 ഡോളറിന് മുകളില്‍ തുടരുകയാണ്.

വിഷുവും വിവാഹ സീസണും അക്ഷയതൃതീയയും വരാനിരിക്കെ സ്വര്‍ണവിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതും അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Advertisements




