KOYILANDY DIARY.COM

The Perfect News Portal

ജെസിഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന “HER ART, HER VOICE” ചിത്ര പ്രദർശനം ആരംഭിച്ചു

.
കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ജെസിഐ കൊയിലാണ്ടി സംഘടിപ്പിക്കുന്ന “HER ART, HER VOICE” ചിത്ര പ്രദർശനം ആരംഭിച്ചു. ആർട്ട് ഗാലറിയിൽ വെച്ച് ജെസിഐ സോൺ വൈസ് പ്രസിഡണ്ട് കവിത ബിജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെസിഐ കൊയിലാണ്ടി പ്രസിഡണ്ട് ജസ്ന സൈനുദ്ധീൻ, സെക്രട്ടറി കീർത്തി കോമളൻ, ശ്രദ്ധ ആർട്ട് ഗാലറി ഭാരവാഹി സായിപ്രസാദ് എന്നിവർ സംസാരിച്ചു. 17 വനിതകളുടെ ചിത്ര പ്രദർശനം ശ്രദ്ധ ആർട്ട് ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശനം മാർച്ച്13 നു സമാപിക്കും.
Share news