KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

.

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. അരിക്കുളം സ്വദേശി മൂലത്തിൽ റംഷാദ് ആണ് അപകടത്തിൽപ്പെട്ടത്. ഷൊറണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ലോക്കൽ ട്രെയിനിടിച്ചാണ് അപകടം ഉണ്ടായത്. 3.20ന് കൊയിലാണ്ടി റെയിൽവെ മേൽപ്പാലത്തിനടുത്താണ് അപകടം ഉണ്ടായത്. ഒരു കൈയും കാൽപാദവും നഷ്ടപ്പെട്ട നിലയിലാണുള്ളത്.

കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് റംഷാദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു. യുവാവിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Advertisements
Share news