KOYILANDY DIARY.COM

The Perfect News Portal

മലബാർ കോളേജ് ഓഫ് ആർട്സ് & സയൻസ് എൻഎസ്എസ് യൂണിറ്റും വനിതാ സെല്ലും ചേർന്ന് ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു

​മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മൂടാടിയിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റും വനിതാ സെല്ലും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാചരണം ശ്രദ്ധേയമായി. മൂടാടി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ.എം. നസീർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഷാഹിറ എം.കെ. അധ്യക്ഷത വഹിച്ചു.
​വനിതാ സെൽ കോർഡിനേറ്റർ രജിത പി.കെ, ഹരിതകർമ്മസേന പ്രസിഡണ്ട് സൗഭാഗ്യ, സെക്രട്ടറി അസിസ്റ്റന്റ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോണിയ വി എന്നിവർ സംസാരിച്ചു. ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തന മികവും സമൂഹത്തിന് അവർ നൽകുന്ന സംഭാവനകളും പരിപാടിയിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഖിൽ സി.കെ. സ്വാഗതവും എൻഎസ്എസ് സെക്രട്ടറി മറിയം നജാത്ത് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!