KOYILANDY DIARY.COM

The Perfect News Portal

എൻഡിഎ കൊയിലാണ്ടി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടി നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനന്തസാധ്യതകളുള്ള കൊയിലാണ്ടിയടെ വികസന മുരടിപ്പിന് ഉത്തരവാദിത്വം എൽഡിഎഫിനും യു.ഡി.എഫിനുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
കൊയിലാണ്ടി നിയമസഭാ മണ്ഡലം എൻഡിഎ കൺവീനർ വായനാരി വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി രത്നാകരൻ, ബിജെപി കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറിമാരായിട്ടുള്ള അഡ്വ. കെ. ദിലീപ്, എസ്.ആർ ജയ്കിഷ് മാസ്റ്റർ, സുധർമ്മൻ, അഡ്വ. വി. സത്യൻ, വി.കെ. ജയൻ, കാമരാജ് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയാനന്ദൻ, ദീപ കുനിയിൽ, നിഷ ഗിരീഷ്, ടി.കെ. പത്മനാഭൻ, കെ.കെ. വൈശാഖ്, ടി.പി. ശ്രീഹരി എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!