KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നവീകരണത്തിൻ്റെ ഭാഗമായി ചുറ്റമ്പല ശിലാസ്ഥാപനം നടന്നു

.

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ചുറ്റമ്പല നവീകരണത്തിൻ്റെ ഭാഗമായി ചുറ്റമ്പല ശിലാസ്ഥാപനം നടന്നു. ബുധനാഴ്ച നടന്ന ചടങ്ങിൽ ബ്രഹ്‌മശ്രീ മേപ്പള്ളി മന പ്രസാദ് അടിതിരിപ്പാട് കാർമ്മികത്വം നിർവഹിച്ചു. ഇളയിടത്ത് തറവാട്ടു കാരണവൻമാരായ ഇളയിടത്ത് അരവിന്ദാക്ഷൻ നായർ കോയമ്പത്തൂർ, ഇളയിടത്ത് അരവിന്ദാക്ഷൻ നായർ കോഴിക്കോട് എന്നിവർ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ക്ഷേത്ര പരിപാലനസമിതി പ്രസിഡണ്ട് ഇ. എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു.

 

ചുറ്റമ്പല നവീകരണ കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞു. പിഷാരികാവ് ദേവസ്വം ചെയർമാൻ അപ്പുക്കുട്ടി നായർ, രക്ഷാധികാരി പാതിരിക്കാട് മുരളി, ബാലൻ അമ്പാടി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി മെമ്പർ കെ. ചിഹ്നൻ നായർ, പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി വി.വി. സുധാകരൻ, മുൻ പ്രസിഡണ്ടുമാരായ മുണ്ടയ്ക്കൽ ശശീന്ദ്രൻ, തൈക്കണ്ടി രാമദാസ്, കോറുവീട്ടിൽ ലീല എന്നിവർ സംസാരിച്ചു.

Advertisements

 

ധാരാളം ഭക്തജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ശിവദാസൻ പനിച്ചിക്കുന്ന്, ഇളയിടത്ത് പ്രതാപ് ചന്ദ്രൻ, അഡ്വ : ടി.കെ. രാധാകൃഷ്ണൻ, വി.കെ. ശിവദാസൻ, ദാമോധരൻ വി.കെ, പ്രകാശൻ കണ്ടോത്ത്, വിജയൻ എൻ.എം. സുരേന്ദ്രൻ ചിറക്കൽ, മോഹൻദാസ് പൂങ്കാവനം, ഇ. വേണു, സദാനന്ദൻ, കൃഷ്ണൻ എൻ കെ, ശാരദ ദാസൂട്ടിഎന്നിവർ ചടങ്ങിന് സാന്നിദ്ധ്യം വഹിച്ചു. ചടങ്ങിൽ പരിപാലനസമിതി സിക്രട്ടറി അജിത്ത് കുമാർ തെക്കെയിൽ നന്ദി പറഞ്ഞു. ഏകദേശം 2 കോടിയോളം രൂപ ചിലവ് വരുന്ന ഈ സദുദ്യമത്തിന് സാമ്പത്തികമായും മറ്റു വിധേനയും ഭക്തജനങ്ങളുടെ അകമഴിഞ്ഞ സംഭാവന ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Share news