KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; 2400 രൂപ കുറഞ്ഞ് പവന് 124520 രൂപയായി

.

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇറാൻ- ഇസ്രയേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്വർണത്തിന് വില കൂടുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുള്ള വിലയിരുത്തൽ. എന്നാൽ സാധാരണക്കാർക്ക് ആശ്വാസമായി സ്വർണത്തിന്റെ വില ഇന്ന് കുറയുകയായിരുന്നു. ഇന്ന് 2400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 124520 രൂപയായി. 300 രൂപയാണ് ഒരു ​ഗ്രാമിന് കുറഞ്ഞത്. 15565 രൂപയാണ് ​ഗ്രാം സ്വർണത്തിൻ്റെ വില.

 

ഞായറാഴ്ചകളിൽ സാധാരണ സ്വർണത്തിന്റെ വിലയിൽ മാറ്റമുണ്ടാകാറില്ലെങ്കിലും കഴിഞ്ഞ ദിവസം സ്വർണത്തിന് വില വർധിച്ചുരുന്നു. പവന് 3,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം കൂടിയത്. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,26,920 രൂപയായി ഉയർന്നിരുന്നു. ഇന്ന് സ്വർണത്തിന്റെ വിലയിൽ ഇടിവുണ്ടായതോടെ ഇനിയും സ്വർണത്തിന് വില കുറയുമെന്ന പ്രതീക്ഷയിലാണ് സ്വർണപ്രേമികൾ.

Advertisements

 

Share news