KOYILANDY DIARY.COM

The Perfect News Portal

ശ്രീസ്വാതിതിരുനാള്‍ സംഗീതോത്സവം തുടങ്ങി

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിന്റെ ശ്രീസ്വാതിതിരുനാള്‍ സംഗീതോത്സവം തളി പത്മശ്രീ കല്യാണമണ്ഡപത്തില്‍ തുടങ്ങി. പ്രോഗ്രാം മേധാവി മീരാറാണി എസ്. വിളക്കു തെളിയിച്ച്‌  ഉദ്ഘാടനം ചെയ്തു.

കൊല്ലം ജി.എസ്. ബാലമുരളിയുടെ സംഗീതക്കച്ചേരി അവതരിപ്പിച്ചു. എസ്.ആര്‍. രാജശ്രീ (വയലിന്‍), കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍ (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന്‍ (ഘടം), താമരക്കുടി രാജശേഖരന്‍ (ഘടം) എന്നിവരായിരുന്നു പിന്നണിയില്‍. മെയ് രണ്ടിന് രാത്രി 9.30-ന് ഈ കച്ചേരി ആകാശവാണി പ്രക്ഷേപണം ചെയ്യും.

ശനിയാഴ്ചവരെ വൈകീട്ട് ആറിനാണ് സംഗീതോത്സവം. സംഗീതോത്സവനഗരിയില്‍ ആകാശവാണിയുടെയും ദൂരദര്‍ശന്റെയും ഓഡിയോ, വീഡിയോ സി.ഡി.കളുടെ വില്‍പ്പനയുമുണ്ട്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!