KOYILANDY DIARY.COM

The Perfect News Portal

മിഠായിത്തെരുവിനെ സംരക്ഷിക്കും: കളക്ടര്‍ യു.വി. ജോസ്

കോഴിക്കോട്: മിഠായിത്തെരുവിനെ പൈതൃകം സംരക്ഷിക്കുന്ന രീതിയില്‍ പുനരുദ്ധരിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. റോഡിന്റെ ഉപരിതലം പുതുക്കി നടക്കാനുള്ള സൗകര്യമൊരുക്കും. കേബിളുകള്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിഠായിത്തെരുവിനെ കാല്‍നടയാത്രക്കാര്‍ക്കുള്ള തെരുവാക്കി മാറ്റണം. വാഹനങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ വലിയ എതിര്‍പ്പുണ്ടായി. കച്ചവടം കുറയുമെന്ന തെറ്റിദ്ധാരണകൊണ്ടാണ് അവരെതിര്‍ത്തതെന്നും കളക്ടര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ അനുമതി നല്‍കുകയാണെങ്കില്‍ മാനാഞ്ചിറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനസൗകര്യവികസനത്തിനാണ് ഊന്നല്‍ നല്‍കാനുദ്ദേശിക്കുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ ജില്ലയില്‍ ഒന്‍പതു കേന്ദ്രങ്ങള്‍ തുടങ്ങും. അതില്‍ അഞ്ചെണ്ണം ഒരുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം. അനില്‍കുമാര്‍, സെക്രട്ടറി അനില്‍ ബാലന്‍, മുന്‍ പ്രസിഡന്റുമാരായ വി.കെ.എസ്. മേനോന്‍, ജെയിംസ് തോമസ്, ഖജാന്‍ജി കൗഷിക്ക് സമ്പത്ത് എന്നിവരും സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!