യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: പെരുമ്പളം ദ്വീപില്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റും, അരൂര്‍ മണ്ഡലം കാര്യവാഹകുമായ എട്ടാം വാര്‍ഡ് തുലാപ്പഴത്ത് വീട്ടില്‍ അജയനാണ് (44) അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ഒളിക്യാമറവെച്ച് കുളിമുറി ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂച്ചാക്കല്‍ പൊലീസ് അജയനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പെരുമ്പളം ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.

