KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ഏറ്റവം വേഗമേറിയ വെെഫെെയുമായി ദുബായ് എയര്‍പോര്‍ട്ട്

ദുബായ്: ലോകത്തിലെ ഏറ്റവം വേഗമേറിയ വെെഫെെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഭിക്കും. സെക്കന്റില്‍ നൂറ് മെഗാബെറ്റാണ് ഇവിടുത്തെ വെെഫെെയുടെ വേഗത. വോ ഫൈ എന്ന വെെഫെെയുടെ സഹായത്തോടെയാണ് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.

ഇതിനകം പത്തു ലക്ഷം പേര്‍ വോ ഫൈ സേവനം ഉപയോഗപ്പെടുത്തിയതായി ദുബായ് എയര്‍പോര്‍ട്സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മൈക്കേല്‍ ഇബിത്സണ്‍ വ്യക്തമാക്കി. ഔദ്യോഗിക ഉദ്ഘാടനത്തിന് രണ്ടുമാസം മുമ്പു
തന്നെ ദുബായ് വിമാനത്താവളത്തില്‍ വോ ഫൈ സേവനവും നല്‍കിത്തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *