KOYILANDY DIARY.COM

The Perfect News Portal

അച്ഛനെന്ന് പറഞ്ഞ് ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ? രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകയായ യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മാധ്യമപ്രവര്‍ത്തകയായ യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. യുവതി ഗര്‍ഭിണി ആയതും അതിനെ കുറിച്ചുള്ള തര്‍ക്കങ്ങളുമാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. വിഷയത്തില്‍ യുവതി രാഹുലിനെതിരെ ഔദ്യോഗികമായി പീഡന പരാതി നല്‍കിയിട്ടില്ല.

യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന രാഹുലിന്റെ ചോദ്യത്തിന് രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. അതില്‍ കുപിതനായ രാഹുല്‍, തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തില്‍ പറയുന്നതും പുറത്തുവന്ന ശബ്ദരേഖയില്‍ കേള്‍ക്കാം.

 

 

യുവതിയുടേയും രാഹുലിന്റെയും സംഭാഷണം ഇങ്ങനെ

Advertisements

രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോള്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ?

യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ ?

യുവതി: അത് ഞാന്‍ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല

രാഹുല്‍ മാങ്കൂട്ടത്തില്‍: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും

യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ

രാഹുല്‍ മാങ്കൂട്ടത്തില്‍: അത്തരം ബുദ്ധിമുട്ടുകളാ ഞാന്‍ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.

യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്

രാഹുല്‍ മാങ്കൂട്ടത്തില്‍: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാന്‍

Share news