KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ മരിച്ചു

കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പനാണ് മരിച്ചത്. വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു നേരെ തിരിയുകയായിരുന്നു. ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് 70 കാരനായ കുഞ്ഞപ്പൻ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

 

Share news
error: Content is protected !!