KOYILANDY DIARY

The Perfect News Portal

നിവിന്‍ പോളി നായകനാകുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഗീതു മോഹന്‍ദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്. നിവിന്‍ പോളിയുടെ വ്യത്യസ്തമായ ലുക്കാണ് പോസ്റ്ററില്‍.

പതിവ് രീതിയില്‍ നിന്നെല്ലാം മാറി ഇതൊരു ചോരക്കളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു കമ്മട്ടിപ്പാടം ആണെന്ന് ആരാധകര്‍ പറയുന്നു. ബോളിവുഡ് ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭര്‍ത്താവുമായ രാജീവ് രവിയും ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകരേയും പരിചയപ്പെടുത്തി ഗീതു തന്നെയാണ് പോസ്റ്റ്ര്‍ പുറത്തിറക്കിയത്.

ഇറോസ് ഇന്‍റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഇറങ്ങുന്നത്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *