KOYILANDY DIARY

The Perfect News Portal

കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യൂത പ്ലാന്‍റില്‍ പൊട്ടിത്തെറി

കൊച്ചി: കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യൂത പ്ലാന്‍റില്‍ പൊട്ടിത്തെറി. രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗ്യാസില്‍ നിന്നും വൈദ്യൂതിയുണ്ടാക്കുന്ന പ്ലാന്‍റിലാണ് സ്ഫോടനമുണ്ടായത്. അറ്റക്കുറ്റപ്പണിക്കിടെയാണ് സ്ഫോടനം. കോലഞ്ചേരി സ്വദേശി അരുണ്‍ (34) ആണ് പരുക്കേറ്റവരില്‍ ഒരാള്‍. മറ്റൊരാളുടെ കൈയ്ക്കാണ് പരുക്കേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. റിഫൈനറിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റിലാണ് അപകടം. തീ അണച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *