KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 50,800 രൂപയും ഒരു ഗ്രാമിന് 6350 രൂപയുമായി. കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്നിരുന്നു. 55,000 രൂപയായിരുന്നു ആ മാസത്തെ ഏറ്റവും ഉയര്‍ന്ന വില നിലവാരം.

കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞതും ആശ്വാസകരമാണ്.

Share news
error: Content is protected !!