KOYILANDY DIARY.COM

The Perfect News Portal

ട്രംപ് യുഎസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക്കന്‍ യു.എസ് സെനറ്ററായ ജെ.ഡി വാന്‍സിനെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Share news
error: Content is protected !!