KOYILANDY DIARY

The Perfect News Portal

ശ്രേയ ആലപിച്ച അമ്മേ ഞാനൊരു കുഞ്ഞല്ലേ എന്ന ഗാനം വൈറലാവുന്നു

മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു വിജയിയായ മുതല്‍ പ്രേക്ഷകരുടെ പ്രിയ ഗായികയാണ് ബേബി ശ്രേയ. ഇതിനകം സിനിമയിലുള്‍പ്പെടെ ഒട്ടേറെ ഗാനങ്ങള്‍ ശ്രേയ ആലപിച്ചു കഴിഞ്ഞു. ശ്രേയ ആലപിച്ച അമ്മേ ഞാനൊരു കുഞ്ഞല്ലേ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

ഈശോയൊടൊപ്പം എന്ന ആല്‍ബത്തിലെ ഗാനമാണിത്. ഭ്രൂണ ഹത്യ പ്രമേയമാവുന്ന ഗാനം ഏഴു ലക്ഷത്തിലധികം പേരാണ് രണ്ടാഴ്ച്ചക്കിടെ യു ട്യൂബില്‍ കണ്ടത്. ഒരു ഗസല്‍ ഉള്‍പ്പെടെ 10 പാട്ടുകളാണ് ഈശോയൊടൊപ്പം എന്ന ആല്‍ബത്തില്‍ ഉള്ളത്.

ഇതിലെ പത്ത് പാട്ടുകളും പാടിയിരിക്കുന്നത് ശ്രേയ തന്നെയാണ്. ജോജോ ജോണിയാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ബേബി ജോണ്‍ കളത്തിപ്പറമ്ബിലിന്റെ ഗാനങ്ങള്‍ക്ക് ജോജോ ജോണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *