KOYILANDY DIARY

The Perfect News Portal

ചിത്രാഞ്ജലി നഴ്സറി കലോത്സവം ഫെബ്രുവരിയില്‍

കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തിവരുന്ന നഴ്സറി കുട്ടികളുടെ മുപ്പത്തഞ്ചാമത്‌
കലോത്സവം ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഗീതാഞ്ജലി, രാഗാജ്ഞലി, പുഷ്പാഞ്ജലി, വര്‍ണാഞ്ജലി എന്നീ നാലു വേദികളിലായി 16 ഇനം മത്സരങ്ങളാണ് നടക്കുക. കഥ പറയല്‍, ആംഗ്യപാട്ട്, പദ്യം ചൊല്ലല്‍, സംഘഗാനം, ഏകാഭിനയം, ഡാന്‍സ്, സംഘനൃത്തം, ലളിതഗാനം, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ്, സോളോ,ഒപ്പന എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. 200 ല്‍പരം സ്കൂളുകളില്‍ നിന്നായി 2500 ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മത്സരത്തിന് ഒരു വിദ്യാലയത്തില്‍ നിന്നും സോളോ ഇനത്തില്‍ രണ്ട് പേര്‍ക്കും, ഗ്രൂപ്പ് ഇനത്തില്‍ ഏഴ് പേര്‍ക്കും പങ്കെടുക്കാം.

ഒരു ഇനത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. ജനുവരി ഒന്നു മുതല്‍ സംഘാടക സമിതി ഓഫീസില്‍ നിന്ന് തപാല്‍ മുഖേനയോ നേരിട്ടോ ലഭിക്കുന്ന ഫോമില്‍ മാത്രമേ അപേക്ഷിക്കാന്‍സാധിക്കു. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാലയ അധികൃതര്‍ മുഖേന സാക്ഷ്യപത്രത്തോടെ കണ്‍വീനര്‍ 35-ാം നഴ്സറി കലോത്സവം മാതാ എസി സര്‍വീസ് സെന്റര്‍ ന്യൂ കോംപ്ലക്സ്, പി.ഒ പുതിയറ, കോഴിക്കോട് 673 004 എന്ന വിലാസത്തില്‍ അയയ്ക്കണം. ഭാരവാഹികളായ കെ. എ നൗഷാദ്, കെ പ്രദീപ്കുമാര്‍, പി.രാധാകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക് 9895234333.

Advertisements

Leave a Reply

Your email address will not be published. Required fields are marked *