KOYILANDY DIARY

The Perfect News Portal

ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, വിളമ്പാനെത്തിയത് സുപ്പര്‍ താരം; ആളുകളെ ഞെട്ടിച്ച്‌ ഷാരൂഖ്

രാവിലെ നടക്കാനിറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി സൂപ്പര്‍താരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാനെത്തിയത് സുപ്പര്‍ താരമായാലെ പ്രേക്ഷകര്‍ക്ക് അത്തരമൊരു അനുഭവം നല്‍കുകയാണ് പ്രകാശ് വര്‍മ്മയുടെ ഈ കിടിലന്‍ പരസ്യം. ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വര്‍മ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലന്‍ ഗെറ്റപ്പില്‍ ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്. പരസ്യം സേഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരത്തിന്റെ സാന്നിധ്യത്തോടെ ദുബായിയുടെ മനോഹാരിത ആസ്വദിക്കാനാകുമെന്നും ദുബായ് ടൂറിസം അധികൃതര്‍ പറഞ്ഞു. നഗരത്തിന്റെ സൗന്ദര്യവും, ഇവിടുത്തെ കാഴ്ചകളും കിങ് ഖാന്റെ ലോകമെമ്പാടുമുള്ള ആരാധകരില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *