KOYILANDY DIARY

The Perfect News Portal

ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

ലയാള സിനിമയിലെ താര രാജക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ തിരക്കഥാകൃത്ത് ഉദയകൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വിവരങ്ങളുണ്ട്. അവസാനമായി ഇരുവരെയും ഒരുമിച്ച്‌ സ്ക്രീനില്‍ കണ്ടത് ട്വന്റി ട്വന്റിയിലായിരുന്നു.

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകും ഇതെന്നാണ് വിവരം. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയശേഷമായിരിക്കും ഉദയകൃഷ്ണ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രത്തിന്റെ രചനയിലേക്ക് കടക്കുക.

Leave a Reply

Your email address will not be published. Required fields are marked *