KOYILANDY DIARY.COM

The Perfect News Portal

ബേബി കോണ്‍ മഞ്ചൂരിയന്‍ എന്ന ചൈനീസ് വിഭവം ഉണ്ടാക്കി നോക്കാം

ഇന്ന് നാടന്‍ വിഭവങ്ങള്‍ക്ക് ഒരൊഴിവു കൊടുത്താലോ. അങ്ങനെയാണെങ്കില്‍ ബേബി കോണ്‍ മഞ്ചൂരിയന്‍ എന്ന ചൈനീസ് വിഭവം തന്നെ ഉണ്ടാക്കി നോക്കാം.

ചേരുവകള്‍

10 ബേബി കോണ്‍
1 കാപ്സിക്കം
2 പച്ചമുളക്
മുക്കാല്‍ കപ്പ് സവാള (ചെറുതായി അരിഞ്ഞത്)
2 വെളുത്തുള്ളി അല്ലി (ചെറുതായി അരിഞ്ഞത്)
2 ടേബിള്‍ സ്പൂണ്‍ സ്പ്രിങ്ങ് ഒനിയന്‍ (ചെറുതായി അരിഞ്ഞത്)
അര ടീസ്പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്
മുക്കാല്‍ ടീസ്പൂണ്‍ മുളകുപൊടി
3 ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍
3 ടീസ്പൂണ്‍ ടൊമാറ്റോ സോസ്
2 ടീസ്പൂണ്‍ സോയാ സോസ്
2 ടീസ്പൂണ്‍ ചില്ലിസോസ്
ആവശ്യത്തിന് എണ്ണ
ആവശ്യത്തിന് ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ 1 ടീസ്പൂണ്‍ കോണ്‍ഫ്ലോര്‍ അര കപ്പ് വെള്ളത്തില്‍ കലക്കി ഇതിലേക്ക് കുരുമുളകുപൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു കലക്കി വയ്ക്കുക.

അടുത്തതായി ബേബി കോണ്‍ 3, 4 ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം തിളച്ച വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും കഷണങ്ങളാക്കിയ ബേബി കോണും ഇട്ട് അടച്ചു വയ്ക്കുക.

10 മിനിറ്റിനു ശേഷം വെള്ളത്തില്‍ നിന്നും ബേബി കോണ്‍ ഊറ്റിയെടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, കോണ്‍ഫ്ലോര്‍, കുറച്ചു ഉപ്പ് എന്നിവ ചേര്‍ത്തിളക്കി അരപ്പു പിടിക്കാനായി മാറ്റി വയ്ക്കുക. 20 മിനിറ്റിനു ശേഷം ഇത് എണ്ണയില്‍ വറുത്തെടുക്കുക.

ഇനി ഒരു പാന്‍ അടുപ്പില്‍ വച്ച്‌ എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്ബോള്‍ ഇതിലേക്ക് വെളുത്തുള്ളിയിട്ട് വഴറ്റുക. വെളുത്തുള്ളിയുടെ നിറം മാറി വരുമ്ബോഴേക്കും സവാളയും പച്ചമുളകും കൂടി ചേര്‍ത്ത് വഴറ്റുക.

ഉള്ളി സ്വര്‍ണനിറമാകുമ്ബോള്‍ അതിലേക്ക് കാപ്സിക്കം, സ്പ്രിങ്ങ് ഒനിയന്‍ എന്നിവ ചേര്‍ത്ത് തീ കൂട്ടിവച്ച്‌ 2 മിനിറ്റ് വഴറ്റുക. അരപ്പിന്റെ പച്ചമണം മാറി വരുമ്ബോള്‍ അതിലേക്ക് എല്ലാ സോസുകളും ചേര്‍ക്കുക.

ഇനി ഇതിലേക്ക് നേരത്തേ കലക്കി വച്ചിട്ടുള്ള കോണ്‍ഫ്ളോര്‍ കുരുമുളകുപൊടി മിശ്രിതവും ബേബി കോണും ചേര്‍ത്ത് നല്ലപോലെ ഇളക്കി ചേര്‍ക്കുക. ശേഷം 2 മിനിറ്റ് അടച്ചു വച്ച്‌ ചെറുതീയില്‍ വേവിക്കുക. 2 മിനിറ്റിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങാം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!