KOYILANDY DIARY.COM

The Perfect News Portal

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി

ഡല്‍ഹി:  കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ യുവതി പിടിയില്‍. ദക്ഷിണ ദില്ലിയിലാണ് സംഭവം. ബര്‍ഖ എന്ന യുവതി ഭര്‍ത്താവിനെ ദില്ലിയില്‍ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം കാറിടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

തനിക്ക് നേരെ സംശയം തിരിയാതിരിക്കാന്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആരോപിച്ച്‌ സൗത്ത് ദില്ലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി നല്‍കിയ ശേഷം ഒരാഴ്ചയോളം തുടര്‍ച്ചയായി പോലീസ് സ്റ്റേഷനില്‍ എത്തി ഇവര്‍ വിവരം അന്വേഷിക്കുകയും ചെയ്തു.

തന്‍റെ ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായും മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതര്‍ വിളിച്ചതായും ബര്‍ഖ കള്ളക്കഥ മെനഞ്ഞു. ഏതായാലും ബര്‍ഖയുടെ കള്ളക്കഥകളും പരാതി നാടകവും വ്യാഴാഴ്ച പൊളിഞ്ഞു. കള്ളത്തരം പൊളിഞ്ഞതോടെ ബര്‍ഖയും കാമുകന്‍ സത്ബീറും വ്യാഴാഴ്ച അറസ്റ്റിലായി. സത്ബീറിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ബര്‍ഖ തന്റെ ഭര്‍ത്താവ് അമിത് കുമാറിനെ കൊല ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!