KOYILANDY DIARY

The Perfect News Portal

ജിഗ്നേഷ് മേവാനിക്കുനേരെ പൊലീസ് അതിക്രമം

അഹമ്മദാബാദ് > ഉന സമരനേതാവ് ജിഗ്നേഷ് മേവാനിക്കുനേരെ പൊലീസ് അതിക്രമം. ജിഗ്നേഷ് മേവാനിയെയും വനിതകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് കളക്ളട്രേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധിച്ചവരെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതും അറസ്റ്റ് ചെയ്തതും. ദോല്‍ക്കയില്‍ ദളിതുകള്‍ക്ക് അനുവദിച്ച ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് അതിക്രമം.

അഹമ്മദാബാദ് വിമാനത്താവളത്തില്‍വച്ച്‌ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ദളിത് സ്വാഭിമാന്‍ സംഘര്‍ഷിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുത്തശേഷം തിരിച്ചുവരുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്.

രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടെങ്കിലും വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോഡി 66-ാം ജന്മദിനം ആഘോഷിക്കാന്‍ ഗുജറാത്തില്‍ എത്തുന്നതിനു മുന്നോടിയായണ് അന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. മേവാനിയുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യമായിരുന്നു അന്നുണ്ടായ അറസ്റ്റിന് പിന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *