KOYILANDY DIARY.COM

The Perfect News Portal

കൂടരഞ്ഞിയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം

കൂടരഞ്ഞിയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട്: കൂടരഞ്ഞി – മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാരശ്ശേരി പാറത്തോട് കാക്കക്കൂട്ടുങ്കൽ കെ ജെ ആന്റണിയുടെ മകൻ അമേസ് സെബാസ്റ്റ്യൻ (22) കൂടരഞ്ഞി കക്കാടംപൊയിൽ തോട്ടപ്പള്ളി കുന്നത്ത് ജിബിൻ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം.

കൂടരഞ്ഞി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവമ്പാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും കുടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ യാതക്കാരേയും ബൈക്ക് യാത്രക്കാരായ യുവാക്കളെയും ഉടൻ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ബൈക്ക് യാത്രക്കാരായ യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!