KOYILANDY DIARY.COM

The Perfect News Portal

എ. കെ. ജി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു

എ. കെ. ജി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. എ.കെ.ജി സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കും ടി.വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള 42-ാമത് എ.കെ.ജി ഫൂട്ബോള്‍ മേളയുടെ ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിര്‍വ്വഹിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ ഫ്ളഡ്ലിറ്റ് സ്റേറഡിയത്തിലെ എൻ. കെ. ചന്ദ്രൻ സ്മാരക ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഒട്ടേറെ വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മെയ് 18നാണ് ഫൈനൽ മത്സരം. കോവിഡ് കാലമായതിനാൽ നിർത്തി വച്ചിരുന്ന മേള 3 വർഷങ്ങൾക്കു ശേഷമാണ് പുനരാരംഭിക്കുന്നത്.
Share news
error: Content is protected !!