KOYILANDY DIARY.COM

The Perfect News Portal

പെട്രോൾ മോഷ്ടാവ് പിടിയിൽ

പെട്രോൾ മോഷ്ടാവ് പിടിയിൽ. കോഴിക്കോട് രാത്രിയിൽ വീടുകളിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. മീഞ്ചന്ത സ്വദേശിയായ ഷാക്കിർ (30) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി കരുവിശ്ശേരി ഭാഗത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ പ്രതി വന്ന വാഹനം ഉപേക്ഷിച്ച് ഓടിക്കളയുകയായിരുന്നു. ചേവായൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Share news
error: Content is protected !!