KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂരില്‍ അതിഥി തൊ‍ഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു

കൊച്ചി: പെരുമ്പാവൂര്‍ ഓടയ്ക്കാലിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിക്കുന്ന തീച്ചൂളയില്‍പ്പെട്ടു. രാവിലെ 7 നാണ് അപകടമുണ്ടായത്.


പ്ലൈവുഡ് ഫാക്‌ടറിയില്‍ ജോലി ചെയ്യുന്ന കൊൽക്കത്ത സ്വദേശി നസീർ (23) ആണ്  തീച്ചൂളയില്‍ അകപ്പെട്ടത്. തൊ‍ഴിലാളി വീണ കുഴിക്ക് 15 അടിക്ക് മുകളില്‍ ആ‍ഴമുണ്ട്. നസീറിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.

 

Share news
error: Content is protected !!